NEWS
ചീഫ് ഓഫ് ഡിഫൻസ് ചീഫുമായി ദക്ഷിണ നാവികസേനാ മേധാവി കൂടിക്കാഴ്ച നടത്തി
17/06/2026 11:07 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കഴിഞ്ഞ മാസം ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റ വൈസ് അഡ്മിറൽ സമീർ സക്സേണ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ് രാജാ സുബ്രഹ്മണിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് സേനകളുടെയും ജോയിൻ്റ് കമാൻഡ് രൂപീകരിക്കുന്ന സാഹചര്യത്തിൽ സേനാ പരിശീലന കേന്ദ്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.കൂടാതെ, പുതിയ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സേനാ വിഭാഗങ്ങളുടെ പോരാട്ട വീര്യവും ഓപ്പറേഷണൽ കഴിവും വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭാവി പരിശീലന പദ്ധതികൾ സംബന്ധിച്ചും ചർച്ച നടന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








