08:52am 13 November 2026
NEWS
തെക്കൻ കേരള ഭിന്നശേഷി ബാഡ്മിൻ്റൺ ടൂർണമെൻ്റ്, തിരുവനന്തപുരം അമ്പൂരി നവജ്യോതി സ്പെഷ്യൽ സ്കൂളും പാലാ സ്നേഹറാം സ്പെഷ്യൽ സ്കൂളും ജേതാക്കൾ
19/10/2025  06:29 PM IST
nila
തെക്കൻ കേരള ഭിന്നശേഷി ബാഡ്മിൻ്റൺ ടൂർണമെൻ്റ്, തിരുവനന്തപുരം അമ്പൂരി നവജ്യോതി സ്പെഷ്യൽ സ്കൂളും പാലാ സ്നേഹറാം സ്പെഷ്യൽ സ്കൂളും ജേതാക്കൾ


 ചെങ്ങന്നൂർ:  ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ സംഘടിപ്പിച്ച ഡോക്ടർ എ പി ശ്രീകുമാർ മെമ്മോറിയൽ സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ്  കൊടിക്കുന്നിൽ സുരേഷ് എം പി
ഉദ്ഘാടനം ചെയ്തു.  തിരുമൂലപുരം കെ ജി എഫ് ബാഡ്മിന്റൺ കോർട്ടിൽ ആരംഭിച്ച മത്സരങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നി 5 ജില്ലകളിലെ 24 സ്കൂളുകളിൽ നിന്നായി 61 കുട്ടികൾ മത്സരിച്ചു.. ഡബിൾസ്, മെൻസ് സിംഗിൾസ്, വിമൻസ് സിംഗിൾസ് എന്നി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.. ഡബിൾസിൽ അമ്പൂരി നവജ്യോതി സ്പെഷ്യൽ സ്കൂൾ ഒന്നാം സ്ഥാനവും ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ രണ്ടാം സ്ഥാനവും, മെൻസ് സിംഗിൾസിൽ അമ്പൂരി വനജ്യോതി സ്കൂൾ ഒന്നാം സ്ഥാനവും മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും വിമൻസ് സിംഗിൾസിൽ പാലാ സ്നേഹറാം സ്പെഷ്യൽ സ്കൂൾ ഒന്നാം സ്ഥാനവും കടമാങ്കുളം എം ജി എം ബഥനി രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികളായവർക്ക് എല്ലാം എവറോളിങ് ട്രോഫിയും ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും സ്പോർട്സ് ജേഴ്സിയും സമ്മാനമായി നൽകി. 
പ്രസ്തുത പരിപാടിയിൽ  കൊടിക്കുന്നിൽ സുരേഷ് എം പി
, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ
വിന്നി ഫിലിപ്പ്,  ജേക്കബ് ജോസഫ്, 
മാർട്ടിൻ ഫ്രാൻസിസ്, ലില്ലി മാനേജിങ് ട്രസ്റ്റി ജി വേണുകുമാർ, 
 ലക്ഷ്മി ശ്രീകുമാർ 
അദ്വൈത്, ദേവയാനി, ട്രസ്റ്റ്‌ അംഗങ്ങൾ രാജൻ ഡാനിയേൽ, ജെയിംസ് കെ ,ഫിലിപ്പ്, എം പി പ്രതിപാൽ, നൗഷാദ് ആറ്റിങ്കര, ഗോപിനാഥൻ, സദാശിവൻ നായർ, ജൂണി കുതിരവട്ടം, കെ കെ രാജേന്ദ്രൻ, ജയശ്രീ ദേവി,  ലയൺസ് അംഗങ്ങൾ പി സി ചാക്കോ, മോഹൻ ഗായത്രി, ശ്രീകുമാരി, ജോജി ചെറിയാൻ, സ്കൂൾ പ്രിൻസിപ്പൽ മോളി സേവിയർ, അക്കാഡമിക് ഡയറക്ടർ അജ സോണിഎന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.