NEWS
ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു
29/07/2026 08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ഇന്ന് (ജൂലൈ 29) ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചു.സമുദ്ര പ്രവർത്തനങ്ങളിലും പ്രധാന വികസന സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആശയ വിനിമയം. ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും, നിലനിൽക്കുന്ന സിവിൽ-സൈനിക സഹകരണം വളർത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത എടുത്ത് പറഞ്ഞു.ശക്തമായ ഒരു സമുദ്ര മേഖലയും സുരക്ഷിതമായ ഇന്ത്യയും ഒരുമിച്ച് കെട്ടിപ്പെടുക്കുന്നതിൻ്റെ ആവശ്യകതയും ചർച്ചയായി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











