NEWS
ദക്ഷിണ വ്യോമസേനാ മേധാവി മുഖ്യമന്ത്രിയെ സന്ദർശിച്ചു
27/07/2026 07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ഇന്ന് മുഖ്യമന്ത്രി ശ്രീ.വി. ഡി സതീശനെ സന്ദർശിച്ചു.തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്.സൈനിക സേവനത്തിന് കുട്ടികളെയും വിദ്യാർത്ഥികളെയും പ്രചോദിപ്പിക്കുക, വ്യോമശക്തിയെക്കുറിച്ചുള്ള അറിവ് നൽകുക, മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, രാഷ്ട്രസേവനത്തിൽ സിവിൽ-സൈനിക ഏകോപനം വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










