കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയ്ക്ക് മികച്ച വിജയം

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയും യുവജനക്ഷേമ മന്ത്രാലയവും ചെന്നൈയിലെ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 39- മത് ദക്ഷിണേന്ത്യ അന്തർ സർവ്വകലാശാല യുവജനോത്സവത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓവർ റോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, ലിറ്റററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, മ്യൂസിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും മികച്ച നടനുള്ള പുരസ്കാരവും നേടി.
മൂക നർത്തകൻ നാടകത്തിലെ ഭീമനെ അവതരിപ്പിച്ച ഡിപ്പാർട്ട്മെൻ്റ് ഓഫ് മാത്തമാറ്റിക്സിലെ ഇൻ്റഗ്രേറ്റഡ് എം.എസ്. സി വിദ്യാർത്ഥി അജിത് നാരായണൻ ആർ. ആണ് മികച്ച നടൻ. സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലെ സ്നേഹ കെ. എസ്, സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എലൈന എൽദോ എന്നിവർ ഹിന്ദി ഡിബേറ്റിലും സ്ക്കൂൾ ഓഫ് എൻജിനിയറിങ്ങിലെ മനൻ എസ്. ജെയിൻ വെസ്റ്റേൺ ഇൻസ്ട്രമെൻ്റിലും ഒന്നാം സ്ഥാനം നേടി. അപ്ലൈഡ് കെമിസ്ട്രി ഇൻ്റഗ്രേറ്റഡ് എം. എസ്. സി ഒന്നാം വർഷം വിദ്യാർത്ഥി അഭിനന്ദ് സി. ഒ ഈസ്റ്റേൺ പെർക്കഷൻ രണ്ടാം സ്ഥാനവും മാത്തമാറ്റിക്സ് വിഭാഗത്തിലെ അനന്ത റാം പി. സ്ക്കൂൾ ഓഫ് എൻജിനിയറിംങിലെ നന്ദകുമാർ എസ്. ഇ എന്നിവരുടെ ടീം ഇംഗ്ലീഷ് ഡിബേറ്റിൽ രണ്ടാം സ്ഥാനവും സ്ക്കൂൾ ഓഫ് ലിഗൽ സ്റ്റഡീസിലെ മിൽക്ക എം. എൽ, ശിവ പി. ബാബു, മാത്തമാറ്റിക്സിലെ അജിത് നാരായണൻ ആർ, കൗശൽ കേന്ദ്രയിലെ വിവേക് വിനോദ്, മറൈൻ ജിയോഫിസിക്സ് ഡിപ്പാർട്ട്‌മെന്റിലെ അമൃത കെ. വി, ഫോട്ടോണിക്സിലെ ആദർശ് ഇ പി എന്നിവരുടെ ടീം സ്കിറ്റിലും രണ്ടാം സ്ഥാനം നേടി.
സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ദിയ അന്ന വെസ്റ്റേൺ സോളോയിൽ മൂന്നാം സ്ഥാനവും അപ്ലൈഡ് ഇക്കണോമിക്സിലെ ഭാനുലാൽ, ലീഗൽ സ്റ്റഡീസിലെ ഗോകുൽ തേജസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലെ മുഹമ്മദ് അമീൻ എന്നിവരുടെ ടീം ക്വിസിലും സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ദിയ അന്ന, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റിലെ ഗംഗ കൈലാസ്, സ്കൂൾ ഓഫ് എഞ്ചിനീറിംഗിലെ ദേവ നന്ദന പവൻ, നിരഞ്ജൻ വി. എം, നീലാംബരി എസ്, ടോം പി എസ് എന്നിവരുടെ ടീം വെസ്റ്റേൺ ഗ്രൂപ്പ് സോങിലും ഇക്കണോമിക്സ് വിഭാഗത്തിലെ അശ്വിനി എസ്, കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ അരവിന്ദ് ജി കുമാർ, ദേവദത്തൻ ടി, സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ അശ്വത് എസ്, നീലാംബരി എസ്, സംഗീത് ഉണ്ണികൃഷ്ണൻ, ദേവസേനൻ ആർ, ജി ഗോവർദ്ധൻ, ഹരികൃഷ്ണൻ ആർ, അതുൽ കൃഷ്ണ, എസ് അഗ്നിവേശ് സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിലെ അഭിനന്ദ് സി ഒ എന്നവരുടെ ടീം ഫോക്ക് ഓർക്കസ്ട്രയിൽ മൂന്നാം സ്ഥാനവും നേടി. മിമിക്രി, ക്രിയേറ്റീവ് കൊറിയോ, ക്ലാസ്സിക്കൽ ഡാൻസ്, ലൈറ്റ് വോക്കൽ സോളോ, ഗ്രൂപ്പ് സോങ് ഇന്ത്യൻ, ക്ലാസ്സിക്കൻ വോക്കൽ സോളോ എന്നി ഇനങ്ങളിൽ കൊച്ചി സർവ്വലാശാല നാലാം സ്ഥാനവും നേടി.
യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി. കെ ബേബി, ഗണിതശാസ്ത്ര വകുപ്പ് പ്രൊഫസർ ഡോ. അപർണ ലക്ഷ്മണൻ, ശ്രീ. വിനോദ് ടി. ജെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ടീം യുവജനോത്സവത്തിൽ പങ്കെടുത്തത്. കേരളം, തമിഴ്നാട്, തെലുങ്കാന, ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ള 29 സർവകലാശാലകളിൽ നിന്നും 1400 വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവർ മാർച്ചിൽ നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സർവ്വകലാശാലക്കുവേണ്ടി അഭിമാനാർഹമായ വിജയം കൈവരിച്ചവരെ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. അരുൺ എ യു, ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ പി. ജി, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. മനോജ് എൻ, സിണ്ടിക്കേറ്റ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.








