10:02pm 07 September 2026
NEWS
സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച; വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും
17/10/2025  07:45 AM IST
nila
സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച; വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും

 

ചെങ്ങന്നൂർ: ലയൺസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. എ. പി. ശ്രീകുമാർ മെമ്മോറിയൽ സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തീരുമൂലപുരം കെ.ജി.എഫ് ബാഡ്മിന്റൺ അക്കാദമിയിലെ നാല് കോർട്ടുകളിലായി നടക്കും.

മത്സരം തിരുവനന്തപുരത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നു.
ഉദ്ഘാടനം  കൊടിക്കുന്നിൽ സുരേഷ് എം.പി
 നിർവ്വഹിക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡബിൾസ്, ആൺകുട്ടികളുടെ സിംഗിൾസ്, പെൺകുട്ടികളുടെ സിംഗിൾസ് എന്നീ ഇനങ്ങളിൽ ആവേശകരമായ മത്സരങ്ങൾ നടക്കും.
മത്സര വിജയികൾക്ക് വിവിധ സംഘടനകളും വ്യക്തികളും സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.