06:30am 12 November 2026
NEWS
തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും ദോഹയിൽ
12/12/2025  11:02 AM IST
nila
തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ  കൗഷിക്കും ദോഹയിൽ

 


ട്യൂൺസ് ഇൻ ഡ്യുൺസ്  സീസൺ 1   ന്റെ മഹാ വിജയത്തിന് ശേഷം  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന  മ്യൂസിക്കൽ പരിപാടിയായ ട്യൂൺസ് ഇൻ ഡ്യുൺസ്  സീസൺ 2 എന്ന പരിപാടി തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും  ഒരുമിച്ച് ഒരു വേദിയിൽ സംഗീത വിസ്മയം തീർക്കും. നാളെ വൈകുന്നേരം 6. 30 മണി മുതൽ ക്യുഎൻസിസി ഹാളിൽ പരിപാടി  നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ അജ്‌പാക്  മുഖ്യ രക്ഷാധികാരി ശ്രീ മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഡോക്ടർ ഷെഫി വൈശ്യനാടം  സെക്രട്ടറി പ്രേമ ശരത് ചന്ദ്രൻ, ട്രഷറർ മോഹൻകുമാർ, പ്രോഗ്രാം കോഡിനേറ്റർ ഷൈജു ധമനി, ഗായകരായ സന മൊയ്തുട്ടി, കൗശിക് എന്നിവർ പങ്കെടുത്തു.

 നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത നൃത്ത രാവാണ് ദോഹയിലെ പ്രേക്ഷകർക്ക് നൽകുന്നത് എന്നും സംഘാടകർ കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img