
ദക്ഷിണേന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', 'തഗ് ലൈഫ്' എന്നിവയാണ് തൃഷയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. തൃഷയുടെ ജീവിതവും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചവയാണ്. തമിഴ്നാട്ടിലെ സിനിമാ നിർമ്മാതാവും, ബിസിനസുകാരനുമായ വരുൺ മണിയനുമായുള്ള വിവാഹ നിശ്ചയവുമെല്ലാം ഒരിക്കൽ ചർച്ചയായിരുന്നു. 2015-ൽ വിവാഹ നിശ്ചയം വരെയെത്തിയ ആ ബന്ധം പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. അടുത്തിടെ നടൻ വിജയുമായി തൃഷ ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ വിവാഹ വാർത്തയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്. തൃഷ വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ചണ്ഡീഗഢില്‍നിന്നുള്ള ഒരു വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. തൃഷയുടെ കുടുംബം ഇതിന് സമ്മതിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരു കുടുംബവുമെന്നും പറയപ്പെടുന്നുണ്ട്. എനിക്ക് അനുയോജ്യമായ ഒരു വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ തൃഷയും മനസ്സ് തുറന്നിരുന്നു. അതിനാൽ അടുത്ത് തന്നെ തൃഷ വിവാഹിതയാകുമെന്നതാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം!
Photo Courtesy - Google











