06:35pm 17 August 2026
NEWS
ഓണം ഒരുമയുടെ ഓളം ഓണം ക്യാംപയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫെസ്റ്റീവ് ലോണ്‍ ഓഫറുകളും അവതരിപ്പിച്ചു
17/08/2026  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണം ഒരുമയുടെ ഓളം ഓണം ക്യാംപയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫെസ്റ്റീവ് ലോണ്‍ ഓഫറുകളും അവതരിപ്പിച്ചു
HIGHLIGHTS

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം ക്യാമ്പയിൻ ചിത്രമായ ‘ഓണം ഒരുമയുടെ ഓളം’ പ്രദർശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലും പ്രീ-സ്ക്രീനിങ്ങിലും നടൻ കിരൺ പീതാംബരൻ, തിരക്കഥാകൃത്ത് ശരത് പ്രകാശ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി. ആർ. ശേഷാദ്രി, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ., ഡെപ്യൂട്ടി ജനറൽ മാനേജറും മാർക്കറ്റിംഗ് വിഭാഗം മേധാവിയുമായ ഡോ. രമേഷ് കെ. പി. എന്നിവർ പങ്കെടുത്തു.

കൊച്ചി : ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'ഓണം ഒരുമയുടെ ഓളം' എന്ന പേരില്‍ പുതിയ ഓണം ക്യാംപയിന്‍ അവതരിപ്പിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രത്യേക റീട്ടെയിൽ ലോൺ ഓഫറുകളും ഹൈപ്പര്‍ലോക്കല്‍ ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചു.

90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്യാംപയിന്‍ പരസ്യ ചിത്രത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ട ഒരു ചുണ്ടൻ വള്ളം ക്രൗഡ് ഫണ്ടിംഗിലൂടെ വീണ്ടെടുക്കാൻ ഒരു കൂട്ടം യുവാക്കൾ മുന്നോട്ടുവരുന്നതും, തുടർന്ന് പഴയകാല തുഴച്ചിൽക്കാർ വീണ്ടും കായലോളങ്ങളിലേക്ക് തിരിച്ചെത്തുന്നതുമായ കഥയാണ് അവതരിപ്പിക്കുന്നത്.ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, തലമുറകളെ കൂട്ടിയിണക്കുന്ന കൂട്ടായ പരിശ്രമത്തിലൂടെ വള്ളംകളി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സന്ദേശമാണ് നല്‍കുന്നത്.

സാമ്പത്തിക ബാധ്യത ബോട്ട് ക്ലബ്ബുകൾക്ക് വൻ വെല്ലുവിളിയാകുന്ന ഇന്നത്തെ യഥാർത്ഥ സാഹചര്യമാണ് ചിത്രത്തിൽ പ്രതിഫലിക്കുന്നത്. ചിത്രത്തില്‍ അവതരിപ്പിക്കുന്ന ചുണ്ടന്‍വള്ളം ക്യാംപയിന്റെ ഭാഗമായി പുനരുദ്ധരിക്കുകയും ചെയ്തു. പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ശരത് പ്രകാശ് തിരക്കഥയൊരുക്കി. നടന്‍ കിരണ്‍ പീതാംബരന്‍ പ്രധാന വേഷത്തിലെത്തുന്നു.

ക്യാംപയിന്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സമൂഹങ്ങളുടെ കൂട്ടായ്മയെയും ആദരിക്കുന്നതാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.ആര്‍. ശേഷാദ്രി പറഞ്ഞു.

ഓണം ക്യാംപയിന്റെ ഭാഗമായി ഹോം ലോണ്‍, കാര്‍ ലോണ്‍, റീട്ടെയില്‍, പേഴ്‌സണല്‍ ലോണ്‍ തുടങ്ങിയവയില്‍ പ്രത്യേക ഉത്സവകാല ഓഫറുകളും ബാങ്ക് നല്‍കുന്നുണ്ട്. ബാങ്കിന്റെ ഹൈപ്പര്‍ലോക്കല്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നാല്‍പതിലേറെ ബ്രാന്‍ഡുകളുടെ 250ലേറെ ഔട്ട്‌ലെറ്റുകളുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഓണത്തിന്റെ പാരമ്പര്യവും ബന്ധങ്ങളും കൂട്ടായ്മയും ആഘോഷിക്കുന്നതിനൊപ്പം കേരളവുമായുള്ള ബാങ്കിന്റെ ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.

YouTube link: https://youtu.be/zNtH4VhqUNY?si=3SEuWay16Kaoh9Yc

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img