01:09pm 26 July 2026
NEWS
കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്.
08/07/2026  11:19 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

 


തിരുവനന്തപുരം: കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഇതിനോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി മുഖ്യമന്ത്രി വി. ഡി. സതീശനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾക്ക് അനുസൃതമായി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘം വ്യക്തമാക്കി. കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും വികസനത്തിനും സഹായകമാകുന്ന വിവിധ പദ്ധതികളിൽ തുടർന്നും സഹകരിക്കുമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും ഗവൺമെന്റ് ബിസിനസ് വിഭാഗം മേധാവിയുമായ രഞ്ജിത് ആർ. നായർ, തിരുവനന്തപുരം റീജിയണൽ ഹെഡും അസിസ്റ്റന്റ് ജനറൽ മാനേജരുമായ ജോൺ സിറിയക്ക് എന്നിവരും സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img