NEWS
ദക്ഷിണേന്ത്യൻ കലാവിരുന്ന്: 'നമ്മ സൗത്ത് 2025' ഏപ്രിൽ 25ന് വെള്ളിയാഴ്ച്ച
23/04/2025 09:51 PM IST
nila

ദോഹ: ഖത്തറിലെ ദക്ഷിണേന്ത്യക്കാരുടെ കൂട്ടായ്മയായ 'നമ്മ' സംഘടിപ്പിക്കുന്ന നമ്മസൗത്ത് 2025 സംഗീതനിശ ഏപ്രിൽ 25ന് വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും.തൈകൂടം ബ്രിഡ്ജ്, അറിവ് എന്നീ ബാന്റുകൾ സംഗീതസാന്ദ്ര മാക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
ഓൺ ലൈൻ രെജിസ്‌ട്രേഷനിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാക്കുക. ഊർജ്ജസ്വലമായ തത്സമയ പ്രകടനങ്ങൾ മുതൽ രുചികരമായ തെരുവ് ഭക്ഷണം, വർണ്ണാഭമായ വിപണികൾ വരെ പരിപാടി നടക്കുന്ന ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











