03:57am 10 November 2026
NEWS
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ലൈംഗിക ഇടപാടുകൾക്കുള്ള ‘റിയൽ മീറ്റു‘കളുടെ കമ്മീഷൻ എന്ന് സൗമ്യ
28/04/2025  08:56 PM IST
nila
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ലൈംഗിക ഇടപാടുകൾക്കുള്ള ‘റിയൽ മീറ്റു‘കളുടെ കമ്മീഷൻ എന്ന് സൗമ്യ

ആലപ്പുഴ: ലൈംഗിക ഇടപാടിലൂടെയാണ് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ പരിചയപ്പെടുന്നതെന്ന് മോഡൽ സൗമ്യ ചോദ്യം ചെയ്യലിൽ മൊഴി നൽകിയെന്ന് റിപ്പോർട്ട്. ലൈംഗിക ഇടപാടിന് ‘റിയൽ മീറ്റ്’ എന്ന വാക്കാണ് ഉപയോ​ഗിക്കുന്നതെന്നും യുവതി മൊഴിനൽകി. തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ‘റിയൽ മീറ്റി’ന് ഉള്ള കമ്മീഷനാണെന്നും യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. അതേസമയം, തസ്ലീമയെ പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും റിയൽ മീറ്റ് എന്താണെന്ന് അറിയില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം യുവതി മാധ്യമങ്ങളോട് പറഞ്ഞത്. 

അഞ്ചുവർഷമായി തസ്ലിമയെ അറിയാമെന്നും സൗമ്യ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നത്. ഷൈൻ ടോം ചാക്കോയും ശ്രീനാഥ്‌ ഭാസിയും സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. എന്നാൽ, ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. 

 വൈകുന്നേരത്തോടെയാണ് മൊഴി നൽകിയ ശേഷം സൗമ്യ എക്സൈസ് ഓഫിസിൽനിന്ന് മടങ്ങിയത്. തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമാണ് സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്. റിയൽ മീറ്റ് എന്താണെന്ന് അറിയില്ല. താൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണ് എന്നറിയില്ല. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img