06:16pm 18 April 2026
NEWS
ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ.
29/07/2025  01:07 PM IST
ചെറുകര സണ്ണിലൂക്കോസ്
ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ.

അടൂരില്‍ കെഎസ്‌ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ ഇരുവരെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് തങ്കപ്പൻ തന്നെയെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. സംഭവത്തിന് പിന്നാലെ തങ്ങള്‍ക്ക് പുറത്തിറങ്ങൻ കഴിയാത്ത അവസ്ഥയാണെന്ന് യുവതി  പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഭർതൃപിതാവില്‍ നിന്നും മർദ്ദനമേല്‍ക്കാറുണ്ടായിരുന്നു എന്നാണ് സൗമ്യ പറയുന്നു. മദ്യപിച്ചെത്തുന്ന തങ്കപ്പൻ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തൻറെ അമ്മയുടെ മുന്നില്‍വച്ചുപോലും മുടിക്കുത്തിന് പിടിച്ച്‌ ഭർതൃപിതാവ് നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. ഒടുവില്‍ സഹികെട്ടപ്പോഴാണ് താൻ തിരിച്ച്‌ പ്രതികരിച്ചതെന്നാണ് സൗമ്യ വ്യക്തമാക്കുന്നത്.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റുള്ളവർക്ക് മുന്നില്‍ താൻ മോശക്കാരിയായി. മദ്യപിച്ചില്ലെങ്കില്‍ അച്ഛൻ സ്നേഹമുള്ളയാളാണെന്നും എന്നാല്‍ ഭർതൃമാതാവിൻറെ പെൻഷൻ ലഭിച്ചുകഴിഞ്ഞാല്‍ അന്ന് മദ്യപിച്ച്‌ വന്ന് പ്രശ്നം ഉണ്ടാക്കുന്നത് സ്ഥിരമാണ്. ഇത്രയും കാലം അച്ഛൻറെ തല്ല് കൊണ്ട് കരയുക മാത്രമാണ് ചെയ്തത്. എന്നാല്‍ അന്ന് അച്ഛൻ ചെയ്ത തെറ്റ് തന്നെ പ്രകോപിതയാക്കിയെന്നും സൗമ്യ പറഞ്ഞു.

കഴിഞ്ഞ ഇരുപതാം തീയതിയാണ് മകനും മരുമകളും ചേർന്ന് തങ്കപ്പനെ മർദിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img