12:10am 24 September 2026
NEWS
സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
23/09/2026  07:27 PM IST
nila
സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും നാടകപ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.

1951 ഏപ്രിൽ 11ന് കോട്ടയത്ത് ജനിച്ച സൂര്യ കൃഷ്ണമൂർത്തി കലാ സംഘാടകൻ, നാടക രചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച് കാവ്യാത്മകമായ അരങ്ങൊരുക്കുന്നതിൽ അദ്ദേഹം സവിശേഷ മികവ് പുലർത്തി.

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം ദീർഘകാലം ഐഎസ്ആർഒയിൽ സേവനമനുഷ്ഠിച്ചു. സീനിയർ സയന്റിസ്റ്റായാണ് വിരമിച്ചത്. കലാരംഗത്തെ സംഭാവനകൾക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച ‘മേൽവിലാസം’ എന്ന നാടകം 400ലേറെ വേദികളിൽ അരങ്ങേറി ശ്രദ്ധ നേടിയിരുന്നു. ഇരുപതിലേറെ രംഗാവതരണങ്ങളുടെ ശിൽപിയായും അദ്ദേഹം പ്രവർത്തിച്ചു.

പരേതനായ പി. നടരാജ പിള്ളയുടെയും പരേതയായ സി. സരസ്വതി അമ്മയുടെയും മകനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img