NEWS
സോണി ഇന്ത്യ നെക്‌സ്‌റ്റ് ജനറേഷന്‍ ഇസഡ് വി-ഇ10 II വ്‌ലോഗിംഗ് ക്യാമറ അവതരിപ്പിച്ചു
27/08/2024 05:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
HIGHLIGHTS
കൊച്ചി: സോണി ഇസഡ് വി-ഇ10 ക്യാമറയുടെ രണ്ടാം തലമുറ മോഡലായ ഇസഡ് വി-ഇ10 II അവതരിപ്പിച്ചു. വ്‌ലോഗര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും അനുയോജ്യമായ നിരവധി സവിശേഷതകളും അപ്‌ഡേറ്റുകളും ഉള്‍പ്പെടുത്തിയാണ് സോണിയുടെ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ എപിഎസ്-സി ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.
ക്രിയേറ്റീവ് ലുക്ക്, പ്രൊഡക്‌റ്റ് ഷോക്കേസ് സെറ്റിംഗ്, ബാക്ക്‌ഗ്രൗണ്ട് ഡീഫോക്കസ് ഫംഗ്‌ഷന്‍, വേരി-ആംഗിള്‍ ഫ്‌ളിപ്പ് സ്‌ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്.
അപ്‌ഗ്രേഡഡ് 26 മെഗാപിക്‌സല്‍ എക്‌സ്‌മോര്‍ ആര്‍ സിമോസ് സെന്‍സര്‍, സോണിയുടെ ഏറ്റവും പുതിയ ബിയോന്‍സ് എക്‌സ്‌ആര്‍ ഇമേജ് പ്രോസസിങ് എഞ്ചിന്‍, മികച്ച ഓട്ടോഫോക്കസ്, വീഡിയോ ക്യാപ്‌ചറിംഗ് എന്നിവ ഇസഡ് വി-ഇ10 II ക്യാമറയുടെ പ്രത്യേകതകളാണ്. 377 ഗ്രാം മാത്രമാണ് ഈ ക്യാമറയുടെ ഭാരം.
ഫേസ് പ്രയോരിറ്റി ഓട്ടോ എക്‌സ്‌പോഷര്‍, സോഫ്‌റ്റ് സ്‌കിന്‍ ഇഫക്‌റ്റ്, ഓണ്‍ബോര്‍ഡ് 3 -ക്യാപ്‌സ്യൂള്‍ മൈക്രോഫോണ്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഇസഡ് വി-ഇ10 II ക്യാമറയും ഇപിഇസഡ് 16-50 എംഎം ലെന്‍സ് കിറ്റും സോണി സെന്ററുകള്‍, ആല്‍ഫാ ഫ്‌ലാഗ്‌ഷിപ്പ് സ്റ്റോറുകള്‍, www.shopatsc.com, ഇലക്ടോണിക് സ്‌റ്റോറുകള്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഇസഡ് വി-ഇ10എം2 മോഡല്‍ ബോഡിക്ക് 94,990 രൂപയാണ് വില. ഇസഡ് വി-ഇ10എം2കെ ബോഡിയുടേയും 16-50 എംഎം പവര്‍ സൂം ലെന്‍സായ എസ്‌ഇഎല്‍പി 16502 ന്റെ വിലയും ലഭ്യത തീയതിയും ഉടന്‍ പ്രഖ്യാപിക്കും.
പ്രത്യേക ഓഫറിന്റെ ഭാഗമായി 3 വര്‍ഷത്തെ വാറന്റി, കോംപ്ലിമെന്‍ററി എസ്‌ഡി കാര്‍ഡ്, ക്യാരി ബാഗ്, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകള്‍ ഉള്‍പ്പടെയുള്ള അധിക ആനുകൂല്യങ്ങളും സോണി പുതിയ ക്യാമറക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.