NEWS
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
06/01/2026 03:24 PM IST
nila

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശ്രീ ഗംഗ റാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി. ശ്വാസതടസ്സത്തെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സോണിയ ഗാന്ധി ചികിത്സയ്ക്ക് എത്തിയതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. ശ്വാസതടസ്സത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവുമാണ് ശ്വാസതടസ്സത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











