10:20pm 11 November 2026
NEWS
വീടുവിട്ട് കാമുകന്റെ വീട്ടിൽ ചെന്നതോടെ മതംമാറാനായി കൊടുംപീഡനം; സോന എൽദോസിന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..
11/08/2025  12:29 PM IST
nila
വീടുവിട്ട് കാമുകന്റെ വീട്ടിൽ ചെന്നതോടെ മതംമാറാനായി കൊടുംപീഡനം; സോന എൽദോസിന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..

കോതമംഗലത്ത് ജീവനൊടുക്കിയ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മതംമാറാനുള്ള കാമുകൻ റമീസിന്റെയും വീട്ടുകാരുടെയും സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെയാണ് താൻ ജീവനൊടുക്കുന്നത് എന്നാണ്  സോന എൽദോസിൻറെ (23)ന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം, റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നിവ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോന എൽദോസിൻറെ ആത്മഹത്യാ കുറിപ്പ്

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവൻറെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ  കല്യാണം അവർ നടത്താമെന്നു പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവൻറെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരൻ എൻറെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയ മാത്രം പോര തൻറെ വീട്ടിൽ നിക്കണമെന്നും കർശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പൻറെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പൻറെ അടുത്തേക്ക് പോകുവാ.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img