11:13am 17 August 2026
NEWS
കോഴിക്കോട് ഇരുപത്തൊൻപതുകാരൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
17/08/2026  07:25 AM IST
nila
കോഴിക്കോട് ഇരുപത്തൊൻപതുകാരൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവുമായി ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കോഴിക്കോട് വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഭിറാം (29)നെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അഭിറാമിനെ ശശിധരൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. ഇതിനിടെ തടിക്കഷണം ഉപയോഗിച്ച് അഭിറാം പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശശിധരൻ മരണപ്പെട്ടു. അഭിറാം മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുകയും പിതാവുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img