NEWS
തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ അറുപതുകാരൻ മരിച്ചു
15/07/2025 09:28 AM IST
nila

മകന്റെ മർദ്ദനമേറ്റ അറുപതുകാരൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സുനിൽകുമാറിന്റെ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











