NEWS
പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ
25/03/2025 07:55 AM IST
nila

തിരുവനന്തപുരത്ത് പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ. തിരുവനന്തപുരം വിതുരയിൽ ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് സംഭവം. വിതുര സ്വദേശി മേഴ്‌സിയെയാണ് മകൻ അനൂപ്(23) ഇയാളുടെ പെൺസുഹൃത്ത് സംഗീത എന്നിവർ ചേർന്ന് മർദ്ദിച്ചത്. വിട്ടിൽനിന്നും റോഡിലേക്ക് വലിച്ചിഴച്ചെത്തിച്ച് നാട്ടുകാരുടെ മുന്നിലിട്ടായിരുന്നു മർദ്ദനം. നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസെത്തി അനൂപിനെയും സംഗീതയേയും അറസ്റ്റ് ചെയ്തത്.
അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശിനിയാണ് സംഗീത. അടുത്തിടെയാണ് യുവതി അനൂപിന്റെ വീട്ടിലെത്തി താമസം തുടങ്ങിയത്. വിതുര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.