04:41am 12 November 2026
NEWS
സോമനി സെറാമിക്‌സ് കേരളത്തിൽ 'അറ്റ്ലിയർ ഷോറൂം' തുറന്നു
11/12/2025  04:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സോമനി സെറാമിക്‌സ് കേരളത്തിൽ അറ്റ്ലിയർ ഷോറൂം തുറന്നു

ആഗോളതലത്തിൽ സെറാമിക് ടൈലുകളുടെയും ഭവന-കെട്ടിട നിർമാണ സൊല്യൂഷനുകളുടെയും നിർമ്മാതാക്കളിൽ പ്രമുഖരായ സോമനി സെറാമിക്സ് ലിമിറ്റഡ് കായംകുളത്ത് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അറ്റ്ലിയർ ഷോറൂം ആരംഭിച്ചതായി അറിയിച്ചു. പ്രതാപമൂട് ജെഎൻ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സോമനി സ്റ്റുഡിയോ ഷോറൂമിനൊപ്പമാണ് 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അറ്റ്ലിയർ സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

അറ്റ്ലിയർ ഷോറൂമിൽ കവർസ്റ്റോൺ സ്ലാബുകൾ, റെഗാലിയ ഫോർമാറ്റ് ജിവിടി സ്ലാബുകൾ, കൊളറാറ്റോ ശ്രേണി, വിവിധ മൊസൈക്കുകൾ, ചുവർച്ചിത്രങ്ങൾ, ക്ലാസിക് ഇറ്റാലിയൻ രൂപകൽപ്പനയെ പ്രതിഫലിപ്പിക്കുന്ന ഇറ്റാൽമാർമി ശേഖരം, പോർട്ടോ, സെഡിമെന്റോ ശ്രേണികൾ, ടൈൽ പശകളുടെയും ഗ്രൗട്ടുകളുടെയും ഇഇസഡ്‌വൈ ഫിക്സ് ഡിസ്പ്ലേ തുടങ്ങിയവ ലഭ്യമാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ഡിസൈൻ മികവിന്റെയും നവീകരണത്തിന്റെയും പര്യായമായ സോമനിയുടെ അറ്റ്ലിയർ ഷോറൂമിന്റെ ഉദ്ഘാടനം ഒരു പുതിയ ഇടം തുറക്കുന്നതിനപ്പുറം ഉപഭോക്തൃ അനുഭവത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്യുന്നതായി സോമാനി സെറാമിക്സ് ലിമിറ്റഡ് ജോയിന്റ് പ്രസിഡന്റ് ശ്രീ. സുജിത് കുമാർ മൊഹന്തി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img