05:43pm 12 November 2026
NEWS
പ്രാദേശിക പ്രതിസന്ധികൾക്ക് പരിഹാരം മേഖലയിൽ നിന്ന് തന്നെ വേണം: ഖത്തർ
15/04/2026  03:58 PM IST
nila
പ്രാദേശിക പ്രതിസന്ധികൾക്ക് പരിഹാരം മേഖലയിൽ നിന്ന് തന്നെ വേണം: ഖത്തർ

​ദോഹ: നിലവിലെ പ്രാദേശിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് രാജ്യങ്ങളെയും അയൽരാജ്യങ്ങളെയുമാണെന്നും അതിനാൽ ഈ രാജ്യങ്ങൾക്കാണ് പരിഹാര ശ്രമങ്ങളിൽ മുൻതൂക്കം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
​വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ പ്രധാനമാണെങ്കിലും, മേഖലയിലെ സപ്ലൈ ചെയിനുകളുമായും കയറ്റുമതിയുമായും ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങൾ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
​നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ കർശനമായി പാലിക്കുകയും അത് സുസ്ഥിരമായ സമാധാനത്തിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. യുദ്ധം അവസാനിപ്പിക്കാനും സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാനുമുള്ള നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
​ലബനാനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ, ലബനാന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഖത്തർ പൂർണ്ണ പിന്തുണ നൽകുന്നതായി അദ്ദേഹം ആവർത്തിച്ചു. ലബനാനിലെ ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ച അദ്ദേഹം, ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img