09:43pm 09 September 2026
NEWS
നാടക വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം.
09/09/2026  03:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാടക വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം

 

 കാലടി: ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ നാടക വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.

പാട്ടും പറച്ചിലുമായി വാദ്യോപക വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ സമരപരിപാടിയിൽ ജില്ലാ പ്രസിഡന്റ് ദിലീഷ് എ. എസ്.  അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഈരവേലിൽ സ്വാഗതം പറഞ്ഞു. ചലച്ചിത്രതാരം മണികണ്ഠൻ ആചാരി, നാടക പ്രവർത്തകരായ നിഖിൽദാസ്, മോഹൻ കൃഷ്ണൻ, എ. എച്ച്. ഷാനവാസ്, സജി തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന് സമരം ചെയ്യുന്ന നാടക വിദ്യാർത്ഥികൾ പ്രതിഷേധ നാടകം അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img