04:14am 19 October 2026
NEWS
ജന്തർ മന്ദിർ സമരത്തിന് ഐക്യദാർഢ്യം
18/10/2026  08:13 PM IST
nila
 ജന്തർ മന്ദിർ  സമരത്തിന് ഐക്യദാർഢ്യം

ചെങ്ങന്നൂർ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ റദ്ദ് ചെയ്യുക, വോട്ടർപട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട മുഴുവൻ പൗരന്മാരെയും വോട്ടർപട്ടികയിൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും ജന്തർ മന്ദിർ  സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദാവനം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. സോഷ്യൽ ആക്ടിവിസ്റ്റ് ജെയ്സ് പാണ്ടനാട് ധർണ ഉദ്ഘാടനം ചെയ്തു. 
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ല വൈസ് പ്രസിഡൻറ് റ്റി. ഗോപാലകൃഷ്ണൻ തമ്പി അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ ജില്ലാ രക്ഷാധികാരി എസ് . സീതിലാൽ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ഇ.എൻ. ശാന്തി രാജ്, കെ. ബിമൽജി, മധു ചെങ്ങന്നൂർ, പി.വി. ജോയി, മുരളി ചിറമിക്കാട്, റ്റി. കോശി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img