07:33am 11 November 2026
NEWS
റിജാസിന്റെ മോചനത്തിനായി ഐക്യദാർഢ്യം ബിജെപി മുഖ്യമന്ത്രിക്ക് പരാതി നൽകി
13/09/2025  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിജാസിന്റെ മോചനത്തിനായി ഐക്യദാർഢ്യം  ബിജെപി മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി - ഓപ്പറേഷൻ സിന്ദൂറിന്റെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ യു എ പി എ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട എസ്. ഡി പി ഐ പിന്തുണയോടെ കൊച്ചിയിലെ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന സിദ്ധിഖ് കാപ്പൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നതായും പരിപാടി രാജ്യ വിരുദ്ധ പ്രചാരണത്തിനുള്ള വേദിയാകുമെന്നും പരാതിയിൽ പറയുന്നു.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ പേരിലുള്ള പരാതി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്, സംസ്ഥാന ഡെപ്യൂട്ടി ട്രഷറർ എ. അനൂപ്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ് സജി,അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ  എന്നിവർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img