
ചെങ്ങന്നുർ: ഇന്ത്യയുടെ ആത്മാവാണ് ജവാൻമാർ ജീവിതം പൂർണ്ണമായി രാഷ്ട്രത്തിനായി
സമർപ്പിക്കപ്പെട്ടവരാണ് അവരെന്ന് ഫാ: റെനി കട്ടേൽ പറഞ്ഞു.
അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത്, തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സെൻറ് ഫ്രാൻസിസ് മലങ്കര ക്നാനായ കത്തോലിക് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന
സൈനിക കുടുംബ സംഗമവും ക്രിസ്മസ് - പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹിയാകാൻ സാധിക്കുകയെന്നും അതിലൂടെ മാത്രമേ രാഷ്ട്രത്തോടും ഭക്തിയുണ്ടാവുകയുള്ളു എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് മുഖ്യ രക്ഷാധികാരി ലെഫ്റ്റനൻഡ് കമാൻഡർ കുര്യാക്കോസ് മാത്യു (റിട്ട) മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ ഇ കെ അധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് ബി രാജഗോപാലൻ നായർ, സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡണ്ട് രമാദേവി പിആർ, വാർഡ് മെമ്പർ സ്മിതാ രാജേഷ് ,
സനൽകുമാർ നെയ്പ്പള്ളിൽ, മുരളീധരൻ നായർ മുല്ലപ്പറമ്പിൽ, വേണു ജി നായർ, ശിവപ്രസാദ്, അനിൽ ശങ്കർ, രഞ്ജു വി നായർ, പ്രഭാ രതീഷ്, സരിത രാജീവ്, രാജേഷ് കുമാർ, നന്ദകുമാർ ജി എസ്, ഹരികൃഷ്ണൻ ,
സൈന്യ മാതൃ ശക്തി യൂണിറ്റ് സെക്രട്ടറി പ്രിയ സനൽ , അംഗം സജനി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
വീര മൃത്യുവരിച്ച ജവാന്മാർ, രാഷ്ട്രീയ - കലാ - സാംസ്കാരിക മേഖലയിൽ നമ്മേ വിട്ട് പിരിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും
മാലിന്യമുക്ത കേരളം പ്രതിജ്ഞ എടുത്തുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്കെ - മാർഷൽ ആർട്ടിസി (യുദ്ധം) മെഡലുകൾ നേടിയ കാർത്തികൃഷ്ണ, അർജുൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.











