09:31pm 14 May 2026
NEWS

പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി


20/07/2025  12:47 PM IST
nila
 പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി

പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സൈനികൻ ഇരുപത്തഞ്ചുകാരിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അരുണാബെൻ ജാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായിരുന്നു അരുണാബെൻ. യുവതിയെ കൊലപ്പെടുത്തിയ കാമുകൻ  ദിലീപ് ഡാങ്ചിയ പിന്നീട് ഇതേ സ്റ്റേഷനിൽ തന്നെ കീഴടങ്ങുകയും ചെയ്തു.  

മണിപ്പുരിൽ സിആർപിഎഫ് കോൺസ്റ്റബിളാണ് ദിലീപ് ഡാങ്ചിയ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അരുണാബെൻ ജാദവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ച് അരുണാബെന്നും ദിലീപും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയെന്നും തർക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തിൽ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img