
കോഴിക്കോട്: തങ്ങൾക്ക് പ്രചോദനമായ ഒരു കാലഘട്ടത്തിലെ സംസ്കൃതിയും സംസ്കാരവും മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ, അമ്മ കസ്തൂരിഭായ് പകർന്നുനൽകിയ കാര്യങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച സർ സോഹൻ റോയിയുടെ നടപടി മാതൃകാപരമാണെന്ന് പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. താളിയോല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, സർ സോഹൻ റോയ് രചിച്ച 'കസ്തൂരിശലഭം' (എന്റെ അമ്മയുടെ ഡയറിക്കുറിപ്പുകൾ) എന്ന പുസ്തകത്തിന്റെ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പഴയകാലത്തെ മൂല്യങ്ങളും അനുഭവങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാൻ ഇത്തരം പുസ്തകങ്ങൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ താളിയോല സാംസ്കാരിക സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ട്യാടി ദാമോദരൻ, ഡോ. അച്ചുതൻ പനച്ചിക്കുത്ത്, ഡോ.പി ശ്രീമാനുണ്ണി, മോഹനൻ പുതിയോട്ടിൽ, സി. അനന്തൻ, ശ്രീജ ചേളന്നൂർ, പത്മനാഭൻ വേങ്ങേരി, എന്നിവർ പ്രസംഗിച്ചു. പുസ്തകം മുന്നോട്ടുവെക്കുന്ന സാമൂഹികവും സാംസ്കാരികവുമായപ്രസക്തിയെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
Photo Courtesy - Google











