
സാമൂഹിക സേവനം വിശ്വാസികളുടെ ബാധ്യതയാണെന്നും വളർന്ന് വരുന്ന തലമുറ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ICF ഇന്റർനാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പറഞ്ഞു. ICF ഖത്തർ നാഷണൽ കമ്മിറ്റിയുടെ ഓപ്പറേഷൻ അഫയേഴ്‌സ് ഡയറക്‌ട്രേറ്റ് 'ലെൻസ്' എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വേദന അനുഭവിക്കുന്നവർക്ക് താങ്ങാവുകയും വേണം. ICF നടത്തുന്ന ബഹുമുഖ പദ്ധതികൾ ഈ ലക്ഷ്യത്തിൽ ഊന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് കേരളത്തിലെ അത്യാവശ്യമായ മൂന്ന് കേന്ദ്രങ്ങളിൽ സൗജന്യ ഓക്സിജൻ പ്ളാൻറ് ICF സ്ഥാപിച്ചു നൽകിയിരുന്നു. ഇക്കാലത്തു ഭക്ഷണത്തിനും താമസത്തിനും പ്രയാസമനുഭവിച്ച പ്രവാസികളായ നിരവധി ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകാനും നാട്ടിലേക്ക് പോകാൻ സൗജന്യ ടിക്കറ്റ് നൽകി നിരവധി ആളുകൾക്ക് ആശ്വാസം പകരാനും ICF നു സാധിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച ആയിരം കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതിയും ICF നടപ്പാക്കി വരുന്നു.
ഓൺലൈനിൽ നടന്ന ശിൽപശാലയിൽ ICF ഖത്തർ സംഘടനാ കാര്യ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് അഹ്മദ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി ആർ & മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി ഉമർ കുണ്ടുതോട് നന്ദിയും പറഞ്ഞു.











