11:01am 18 January 2026
NEWS
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി
20/01/2025  05:38 PM IST
nila
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി

ഈ മാസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ രണ്ടു ഗഡുകൂടി ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1604 കോടി അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്‌ച മുതൽ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷനൊപ്പം ഒരുമാസത്തെ കുടിശിക തുക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുക. 

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലാണ് തുക എത്തുന്നത്. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴിയും പെൻഷൻ വിതരണം ചെയ്യും. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img