09:51pm 11 November 2026
NEWS
'സോഷ്യൽ മാൽവെയർ’ ഷോർട്ട് ഫിലിം റിലീസ് ചെയ്തു
11/11/2025  12:59 PM IST
nila
സോഷ്യൽ മാൽവെയർ’ ഷോർട്ട് ഫിലിം റിലീസ് ചെയ്തു

 

ദോഹ: തനിമ റയ്യാൻ സോൺ നിർമിച്ച ഹ്രസ്വചിത്രം ‘സോഷ്യൽ മാൽവെയർ’ റിലീസ് ചെയ്തു.
തനിമ റയ്യാൻ സോൺ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ
തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ യൂട്യൂബ് റിലീസ് നിർവഹിച്ചു.
ലിബറലിസത്തിന്റെയും അതിരുകവിഞ്ഞ സ്വാതന്ത്ര്യത്തിന്റെയും പേരിൽ സമൂഹത്തിൽ നടക്കുന്ന മൂല്യച്യുതികൾക്കെതിരെ ബോധവൽകരിക്കുന്ന സിനിമയാണിതെന്നും ഇത്തരം ആവിഷ്കാരങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 സി.ഐ.സി റയ്യാൻ സോൺ വൈസ് പ്രസിഡന്റുമാരായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, പ്രവർത്തക സമിതി അംഗം സിദ്ദീഖ് വേങ്ങര തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.
രചനയും സംവിധാനവും നിർവഹിച്ച ശഫാഹ് ബാച്ചി, ക്യാമറമാൻ ജസീം ലക്കി, എഡിറ്റർ സാലിം വേളം, പ്രധാന വേഷങ്ങളിലെത്തിയ സയ്യിദ് അക്ബർ, അനീസ് സി.കെ, ലത്തീഫ് വടക്കേക്കാട്, ഫഹദ് ഇ.കെ, അബ്ദുൽ വാഹദ്, അബ്ദുൽ ബാസിത്‌ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img