10:39pm 14 September 2026
NEWS
സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം കെ എം നാസറിന്
14/09/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം കെ എം നാസറിന്

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസറിന് സമ്മാനിക്കുമെന്ന് പ്രസിഡണ്ട് കെഎം വർഗീസ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പ്രഥമ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറുമായ കെ എം നാസർ അയിരൂർപാടം  മുടിക്കൽ സ്വദേശിയാണ്.കേരള സ്റ്റേറ്റ് സ്പീച്ച് ഫൗണ്ടേഷൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി, കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ അൻപ് സ്പർശം അപ്രീസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കേന്ദ്രസർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭ ഉന്നത  ഗവേണിംഗ് കൗൺസിൽ അംഗം, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ പഠന കേന്ദ്രം ട്രഷറർ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി,  ഡിഫറെൻറ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ തുടങ്ങി ജീവകാരുണ്യ ദേശീയോദ്ഗ്രഥന സാഹിത്യ സാംസ്കാരിക  മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.ലൈല ബീവിയാണ് ഭാര്യ, ഇന്ത്യൻ ആർമി മിലിറ്ററി നഴ്സിംഗ് വിദ്യാർഥിനി റീമ മോൾ കെ എൻ, പരിമിതികളെ അതിജീവിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി കർണാടക സംഗീതത്തിൽ ബിരുദം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനി കെ എൻ റിദമോൾ എന്നിവർ മക്കളാണ്. അയിരൂർപാടം  കുമ്പശേരി വീട്ടിൽ കെകെ മൈതീന്റെയും ഫാത്തിമയുടെയും മകനാണ് കെ എം  നാസർ. ഇന്ന് 15 -9 -26 (ചൊവ്വാഴ്ച)  പെരുമ്പാവൂർ ആശ്രമം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നന്മയോളം നമ്മുടെ കേരളം സാംസ്കാരിക സമ്മേളനത്തിൽ വച്ച് ശില്പവും സുവർണ്ണ മുദ്രയും ദേശീയോദ്ഗ്രഥന പൊന്നാടയും അടങ്ങുന്ന ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം സമർപ്പിക്കുമെന്ന് കേരള സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന ഭാരവാഹികൾ അറിയിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img