12:35am 11 November 2026
NEWS
സ്നേഹിതയുടെ പന്ത്രണ്ടാം വാർഷികാഘോഷം
24/08/2025  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്നേഹിതയുടെ  പന്ത്രണ്ടാം വാർഷികാഘോഷം
HIGHLIGHTS

ഉച്ഛഭാഷിണി - 3.0 സ്നേഹിത പ്രചരണ കാമ്പയിൻ ADM വിനോദ് രാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  സ്നേഹിതയുടെ പന്ത്രണ്ടാം വാർഷികാഘോഷം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന അധ്യക്ഷത വഹിച്ചു.

സ്നേഹിതയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് ഉദ്ദേശിച്ച ‘ഉച്ഛഭാഷിണി - 3.0’ സ്നേഹിത പ്രചരണ ക്യാമ്പയിൻ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിനോദ് രാജ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാന കവലകളിൽ റെക്കോർഡഡ് അനൗൺസ്മെൻറുകളും ഫ്ലയർ വിതരണവും മുഖേനയാണ് ഈ ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്.

അതോടൊപ്പം, എഫ്എൻഎച്ച്ഡബ്ലിയു പ്രവർത്തനങ്ങളുടെ ഭാഗമായി കർക്കിടക ഫെസ്റ്റിനോടനുബന്ധിച്ച് അയൽക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരമായ ‘സൈബർ ജാലകം’ എന്ന പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. 3400-ത്തിലധികം പേർ പങ്കെടുത്ത മത്സരത്തിൽ 32 പേർക്ക് മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം ലഭിച്ചു. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തെരഞ്ഞെടുത്തു.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.ആർ. രജിത, കെ.സി. അനുമോൾ,  ജില്ലാ പ്രോഗ്രാം മാനേജർ  ഷൈൻ  റ്റി മണി, മിഷൻ ഉദ്യോഗസ്ഥർ, സ്നേഹിത സ്റ്റാഫുകൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img