01:18am 20 October 2026
NEWS
സ്നേഹതീരം ഖത്തർ ഇഫ്താർ സം‌ഗമം - 2025
11/03/2025  10:29 PM IST
സ്നേഹതീരം  ഖത്തർ ഇഫ്താർ സം‌ഗമം - 2025

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള  കുടുബങ്ങളുടെ കൂട്ടായ്മയായ സ്നേഹതീരം, മിഡ്‌മാക്കിലുളള ഡൈനാമിക്ക്‌ ഹാളിൽ കഴിഞ്ഞ ദിവസം ഇഫ്താർ സം‌ഗമം സംഘടിപ്പിച്ചു. 
 
ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ്‌ മേഖലകളിലെ പ്രമുഖരായ  വ്യക്തിത്വങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു. 

മഗ്‌രിബ് നമസ്കാരശേഷം നടന്ന ഇഫ്താർ  ചടങ്ങിൽ ICC പ്രസിഡന്റ് മണികണ്ഠൻ, ICBF പ്രസിഡണ്ട് ഷാനവാസ് ബാവ, ISC‌ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, IBPC പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ICBF MC മെമ്പർ  ജാഫർ തയ്യിൽ, ICBF MC മെമ്പർ റെഷീദ്‌ അഹമ്മദ്‌, ISC MC മെമ്പർ  ബഷീർ തൂവാരിക്കൽ,  പ്രവാസി വെൽഫയർ അസോസിയേഷൻ അംഗം റഹൂഫ് കൊണ്ടോട്ടി, മുൻ ICC, ICBF പ്രസിഡന്റ്‌ ബാബുരാജ്‌, സീനിയർ കമ്മ്യൂണിറ്റി ലീഡർ K K ഉസ്മാൻ, റേഡിയോ മലയാളം ഡപ്യൂട്ടി മാനേജർ നൗഫൽ അബ്ദുറഹ്മാൻ, ICBF മുൻ ജനറൽ സെക്രട്ടറി  സാബിത് സഹീർ, നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാൻ നഹാസ്‌  എടോടി,  ഡോക്ടർ  ഹർഷ ഷിബിൻ, സ്നേഹതീരം മുഖ്യ രക്ഷാധികാരി മുസ്തഫ എംവി, രക്ഷാധികാരി സെലീം BTK, സ്നേഹതീരം വനിതാ വിംഗ്‌ പ്രസിഡന്റ് റെസിൻ ഷെമീം, ജനറൽ സെക്രട്ടറി റെസീന സെലിം തുടങ്ങിവർ  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

സ്നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിയാസ് അൻവർ സ്വാഗതവും, ട്രഷറർ ജെസീൽ യൂസുഫ് നന്ദിയും പ്രകാശിപ്പിച്ചു. കെ ജി റെഷീദ്‌ പ്രോഗ്രാം നിയന്ത്രിച്ചു.

എല്ലാവരെയും സ്വീകരിക്കുവാനും  ഇഫ്താർ ഒരുക്കുവാനും പ്രവർത്തക സമിതി  അംഗങ്ങൾ തലേ ദിവസം മുതൽ തന്നെ കർമ്മനിരതരായി മുന്നിലുണ്ടായിരുന്നു. ചിട്ടയായി സജ്ജീകരിക്കപ്പെട്ട വേദിയും സദസ്സും സം‌വിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും കൊണ്ട് ഇഫ്‌താർ സം‌ഗമം ധന്യമായിരുന്നു. 
സ്ത്രീകളും, കുട്ടികളുമടക്കം മുന്നൂറോളം പേർ ഇഫ്താറിൽ പങ്കെടുത്തു.

ഖത്തർ ഡിപോർട്ടഷൻ സെന്ററിലുള്ള 50 സ്ത്രീകൾക്ക്  നാട്ടിലേക്ക്‌ കൊണ്ട് പോവാനായി  ഒരുക്കിയ സ്നേഹോപഹാരം   സ്നേഹതീരം വനിതാ വിംഗ്‌  ഭാരവാഹികൾ ICBF MC Member ജാഫർ തയ്യിലിനു നൽകി ഉദ്‌ഘാടനം നിർവഹിച്ചു. 50 പേർക്കുളള ഈ ഉപഹാരങ്ങൾ‌ സമാഹരിക്കുന്നതിനും സ്‌നേഹതീരം വനിതാ വിംഗ്‌ നേതൃത്വം നല്‍‌കി.

ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായുള്ള നിയാർക്ക്‌ - നെസ്റ്റ് സ്ഥാപനത്തിലേക്ക്  7 കുട്ടികളുടെ ഒരു വർഷത്തേക്കുളള ചിലവുകൾ സ്പോൺസർ ചെയ്ത്‌ കൊണ്ടുളള  സമ്മത പത്രം‌ സ്നേഹതീരം ഭാരവാഹികൾ നിയാർക്ക്‌ ഖത്തർ ചാപ്റ്റർ ചെയർമാന് കൈമാറി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img