09:21pm 08 September 2026
NEWS
സ്നേഹപഥം 2025 ക്രിസ്തൂമസ്സ് കലാവിരുന്ന്
11/11/2025  07:33 PM IST
nila
സ്നേഹപഥം 2025 ക്രിസ്തൂമസ്സ് കലാവിരുന്ന്

ചെങ്ങന്നൂർ: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസന സണ്‍ഡേസ്കൂള്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്നേഹപഥം 2025
 എന്ന ക്രിസ്തൂമസ്സ് കലാവിരുന്ന് 2025 നവംബര്‍ 16 ഞായര്‍ വൈകുന്നേരം 6 മണി മുതല്‍ ആറാട്ടുപുഴ തരംഗം മിഷന്‍ ആക്ഷന്‍ സെന്‍ററില്‍ നടത്തും.
ബൈബിളിലെ ഉല്‍പ്പത്തി മുതല്‍ ക്രിസ്തു ജനനം വരെയുള്ള പ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കി ക്രമീകരിക്കുന്ന രംഗാവിഷ്ക്കാരം 3 സ്റ്റേജുകളിലായി ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു.
രംഗാഭിനയവും സംഗീതവും സമന്വയിപ്പിച്ച് അത്യാധുനിക ദൃശ്യ-ശ്രവ്യ സാങ്കേതിക പശ്ചാതലത്തില്‍ അരങ്ങേറുന്ന ഈ മെഗാ പരിപാടിയിൽ ഭദ്രാസനത്തിലെ വിവിധ സണ്‍ഡേസ്കൂളുകളില്‍ നിന്നായി 200-ല്‍ അധികം കുട്ടികളും അധ്യാപകരും അണി നിരക്കും. ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി 5000-ത്തോളം പേർ
പങ്കെടുക്കും. 
 ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ 
 തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ലിബൂസ് ജേക്കബ് ഏബ്രഹാം രചനയും ഹിരണ്യ അടൂര്‍ സംവിധാനവും റവ. അഭിഷേക് ഡാന്‍ ഉമ്മന്‍ ഏകോപനവും
നിര്‍വ്വഹിക്കും.
റവ. ഡോ. സജു മാത്യു ഭദ്രാസന സണ്‍ഡേസ്കൂള്‍ വൈസ് പ്രസിഡന്‍റ് , ഡോ. കോശി മത്തായി ഭദ്രാസന സണ്‍ഡേസ്കൂള്‍ സെക്രട്ടറി, ഡോ. വര്‍ഗീസ് ഉമ്മന്‍ പ്രോഗ്രാം കണ്‍വീനര്‍, 
 സണ്ണി വര്‍ഗീസ് ട്രഷറാര്‍, 
ഇ.എസ്. അലക്സാണ്ടര്‍, റവ, ബെന്നി ഈപ്പന്‍ മാത്യു, റവ. തോമസ് സക്കറിയ ഭദ്രാസന സെക്രട്ടറി & തരംഗം ഡയറക്ടര്‍, റവ. റെനി കെ. ഏബ്രഹാം,  എലിസബേത്ത് പി. ജോര്‍ജ്, 
ജോണ്‍ പി. ജോണ്‍, 
 സഞ്ജിത്ത് ഏബ്രഹാം തോമസ്, 
 മിനി റ്റി. അലക്സ്, 
ജെബി തോമസ്, സജി വര്‍ഗീസ്, 
ലിജോ കുറിയിടം, 
ഭദ്രാസന ട്രഷറാര്‍ ജോജി ചെറിയാന്‍ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും 
പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍, 
റവ. സാം ലൂക്കോസ് , വിവിധ കമ്മറ്റി കൺവീനർമാരായ
ഇ.  എസ്അലക്സാണ്ടര്‍ ഡോ. വര്‍ഗീസ് ഉമ്മന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img