09:01pm 05 September 2026
NEWS
സ്‌നേഹധാരയുടെ വാര്‍ഷികം 26-ന്
24/08/2025  09:25 AM IST
nila
സ്‌നേഹധാരയുടെ വാര്‍ഷികം 26-ന്

ചെങ്ങന്നൂര്‍: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരളശ്ശേരിയിലെ സ്‌നേഹധാരയുടെ 27-ാമ്ത് വാര്‍ഷികം 26-ന് നടക്കും.രാവിലെ 10-ന് സ്‌നേഹധാരയില്‍ നടക്കുന്ന പരിപാടി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാന്ദ് ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തിയ സ്ഥാപനങ്ങളേയും വ്യക്തികളേയും ആദരിക്കും.ഡിവൈന്‍ വോയ്‌സ്,ഗാനശുശ്രൂഷ എ്ന്നിവയുണ്ടാകും.ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രൊഫ.ഇ.വി.ഇ്ട്ടി അനുഗ്രഹപ്രഭാഷണം നടത്തും.സാാന്ത്വന പരിചരണം,നിരാലംബര്‍ക്ക് അഭയമൊരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലാണ് സ്‌ന്ഹധാര കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കെ.ജി.മാത്യു,സെക്രട്ടറി vപി.എസ്.എബ്രഹാം,വൈസ് പ്രസിഡന്റ് ബാബു അലക്‌സാണ്ടര്‍ എന്നിവര്‍ പറഞ്ഞു.നിലവില്‍ 43 പുരുഷ അന്തേവാസികളാണുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.