NEWS
‘Sneakers Unboxed: Studio to Street’ പ്രദർശനം ദോഹയിൽ ആരംഭിച്ചു
29/10/2025 02:21 PM IST
nila

ദോഹ: ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ (QOSM) ‘Sneakers Unboxed: Studio to Street’ പ്രദർശനം ആരംഭിച്ചു. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഹി.ഇ. ഷൈഖ ഹൽ മയ്യാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനി ഉദ്ഘാടനം നിർവഹിച്ചു.
ലണ്ടൻ ഡിസൈൻ മ്യൂസിയത്തിൽ നിന്നുള്ള ഈ ടൂറിംഗ് എക്സിബിഷൻ, മിഡിൽ ഈസ്റ്റിൽ ആദ്യമായി ദോഹയിൽ എത്തി. 2026 മാർച്ച് 7 വരെ നീളുന്ന പ്രദർശനത്തിൽ 200-ലധികം അപൂർവമായ സ്നീക്കർ ഷൂസുകളും ചിത്രങ്ങളും ഫിലിമുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
കായികോപകരണമായിത്തുടങ്ങി ലോക ഫാഷനും സംസ്കാരവുമെല്ലാം സ്വാധീനിച്ച സ്നീക്കറുകളുടെ വികസനയാത്രയാണ് പ്രദർശനം അവതരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











