NEWS
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ കോട്ട മേഖലാ യോഗം
08/11/2025 06:55 PM IST
nila

ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആദ്യ മേഖലയോഗം കോട്ട ശാഖയിൽ മേഖല ചെയർമാൻ
സജീവ് എം ന്റെ അധ്യക്ഷതയിൽ കൂടി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു.
യോഗം ജന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന ആർ
ശങ്കർ 53-ാം ചരമദിന അനുസ്മരണവും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗം പി ഡി ഷാജി, പദയാത്ര കൺവീനർ മോഹനൻ പാറയ്ക്കൽ, പദയാത്ര കമ്മറ്റി അംഗങ്ങൾ ആയ
സുരേഷ് മംഗലത്തിൽ,അഡ്വ ദീപ സ്റ്റെനറ്റ്,
കോട്ട മേഖലാ കൺവിനർ
രഘു ദിവാകരൻ,
മേഖലാ ജോ. കൺവീനർ സുശീല ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











