02:10pm 08 September 2026
NEWS
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര കമ്മറ്റി രൂപീകരണയോഗം
28/10/2025  07:11 PM IST
nila
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര കമ്മറ്റി രൂപീകരണയോഗം


ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ  ആഭിമുഖ്യത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര രൂപീകരണ യോഗം നടത്തി.
 ചരിത്രം ഉറങ്ങുന്ന, ആനന്ദഭൂതേശ്വരവും, വല്ലനയും പാറയ്ക്കലും അടങ്ങുന്ന ഗുരുപാദ സ്പർശത്താൽ ധന്യമായ  മണ്ണിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദയാത്ര തുടങ്ങുന്നത്.  പുണ്യനദിയായ പമ്പയുടെ തീരത്തെ പുരാണശോണാദ്രിയായ ചെങ്ങന്നൂരിന്റെ മണ്ണിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര  ഡിസംബർ  28 ന് പുറപ്പെട്ടു 31 ന് ശിവഗിരി യിൽ എത്തിചേരുകയും ഒന്നാം തീയതി പൂജ കണ്ട് തൊഴുതു മടങ്ങുന്ന രീതിയിൽ ആണ് ക്രമികരിച്ചിട്ടുള്ളത്. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ  സുരേഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ
 കൂടിയ യോഗത്തിൽ പദയാത്ര ക്യാപ്റ്റൻ ആയി യൂണിയൻ അഡ്മിനിസ്ട്രേറ്റർ 
സുരേഷ് പരമേശ്വരനെയും വൈസ് ക്യാപ്റ്റൻമാരായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ആയ
 പി ഡി ഷാജിയെയും 
 രാജേഷ് സദാനന്ദനെയും 
 തീർത്ഥാടനപദയാത്രസംഘത്തിന്റെ ചെയർമാൻ ആയി 
ഡി ഷാജിപിരളശ്ശേരിയേയും ജനറൽ കൺവീനർ ആയി 
മോഹനൻ എൻ പാറക്കൽ എന്നിവരെയും  തെരഞ്ഞെടുത്തു .ആവശ്യമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു. എല്ലാ മേഖല ഭാരവാഹികളെയും, മുഴുവൻ പോഷക സംഘടന പ്രവർത്തകരെയും മുഴുവൻ ശാഖാ ഭാരവാഹികളെയും ഉൾപ്പെടുത്തികൊണ്ടാണ് വിപുലമായ ജനറൽ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പദയാത്രയ്ക്ക് മുന്നോടിയായി മേഖല യോഗങ്ങൾ പീതാംബരദീക്ഷ, പ്രഭാഷണപരമ്പരകൾ മുതലായവ നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.