08:07am 22 April 2026
NEWS
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറി
21/04/2026  10:16 AM IST
nila
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറി

​ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറിയത്
ജീവനക്കാരെയും സന്ദർശകരെയും ആശങ്കയിലാഴ്ത്തി.  വൈകിട്ടോടെയാണ് രണ്ടിടത്തുനിന്നുമായി ഓരോ പാമ്പുകളെ വീതം  സ്‌നേക്ക് ക്യാച്ചർ 
പിടികൂടിയത്.
​ വൈകിട്ട് നാല് മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻതന്നെ ഫോറസ്റ്റ് കെയർ ടേക്കറും സ്‌നേക്ക് ക്യാച്ചറുമായ
 പൂമല സാമിനെ വിവരമറിയിച്ചു. ഈ സമയം പന്തളത്ത് പാമ്പ് പിടുത്തത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സാം, അവിടെത്തെ ദൗത്യം പൂർത്തിയാക്കി അഞ്ച് മണിയോടെയാണ് ഇയാൾ പുലിയൂരിലെത്തിയത്.
​ബ്ലോക്ക് ഓഫീസിൻ്റെ മുകളിലത്തെ നിലയിലെ മൂലയിൽ ഒളിച്ചിരുന്ന വില്ലൂന്നി ഇനത്തിൽപ്പെട്ട പാമ്പിനെയാണ് സാം ആദ്യം പിടികൂടിയത്. ഇതിനിടെ സമീപത്തെ കുടുംബശ്രീ ഓഫീസിലും പാമ്പിനെ കണ്ടതായുള്ള വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തി ഒരു ചേരയെയും പിടികൂടി.
​പന്തളത്തെയും പുലിയൂരിലെയും തുടർച്ചയായ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാം, പിടികൂടിയ പാമ്പുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാമ്പുകളെ പിടികൂടിയതോടെയാണ് ഓഫീസുകളിൽ നിലനിന്നിരുന്ന ഭീതിക്ക് പരിഹാരമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img