08:03pm 18 April 2026
NEWS
കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്
15/02/2025  09:35 PM IST
nila
കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്

കണ്ണൂർ: കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.  വിവാഹതർക്കത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ജഡ്ജിയുടെ ചേംപറിലെ മേശയ്ക്കു കീഴിലാണ് മൂർഖനെ കണ്ടത്. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. 

കോടതി പരിസരത്ത് പാമ്പ് ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നു. പലപ്പോഴും പാമ്പുകൾ ഓഫിസ് മുറിയിൽ വരെ എത്താറുണ്ടായിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ പരിസരം വൃത്തിയാക്കാത്തതാണ് ഇഴജന്തുക്കളുടെ ഇഷ്ടകേന്ദ്രമായി കോടതി മാറാൻ കാരണം. പരിസരം വൃത്തിയാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img