NEWS
ചക്കുളത്ത്കാവ് പൊങ്കാലയോട് അനുബന്ധിച്ച് ലഘുഭക്ഷണ വിതരണവും മെഡിക്കൽ ഹെൽത്ത് ഡെസ്കും
04/12/2025 09:34 PM IST
nila

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്കുളത്ത്കാവ് പൊങ്കാലയോട് അനുബന്ധിച്ച് ലഘുഭക്ഷണ വിതരണവും മെഡിക്കൽ ഹെൽത്ത് ഡെസ്കും ഒരുക്കി. എം സി റോഡിൽ കല്ലിശ്ശേരി ജങ്ഷൻ മുതൽ ആഞ്ഞിലിച്ചുവട് വരെയുള്ള സ്ഥലങ്ങളിൽ തീർത്ഥാടർക്ക് ഭക്ഷണ വിതരണം നടത്തി. വെള്ളാവൂർ ജങ്ഷനിൽ നടന്ന യോഗത്തിൽ ഭക്ഷണ വിതരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള അധ്യക്ഷനായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











