08:09am 13 November 2026
NEWS
എസ്.എൻ.എ. മധ്യമേഖലാ കലോത്സവം: ഓവർഓൾ ചാമ്പ്യൻമാർ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗ്
04/08/2025  02:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എസ്.എൻ.എ. മധ്യമേഖലാ കലോത്സവം: ഓവർഓൾ ചാമ്പ്യൻമാർ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗ്
HIGHLIGHTS

വിജയികളായ വിദ്യാർത്ഥികളോടൊപ്പം ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിലെ അധ്യാപകരായ സഞ്ചു ടി. പി, ചിഞ്ചു കെ. ജോർജ്, ലൂർദ് സ്കൂൾ ഓഫ് നഴ്‌സിംഗിന്റെ പ്രിൻസിപ്പൽ റെയ്ച്ചൽ തോമസ് , ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രിൻസിപ്പാൾ സിസ്റ്റർ റൂഫീന ഇ. എ, സിസ്റ്റർ പ്രീത ചാക്കോ, സുമി ജോസ് എന്നിവർ.

കൊച്ചി: എസ്.എൻ.എ. (Student Nurses Association) മധ്യമേഖലാ കലോത്സവങ്ങളിലും വിദ്യാഭ്യാസ മത്സരങ്ങളിലുമെല്ലാം അന്യന്യ വിജയം കൈവരിച്ചു കൊണ്ട് ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗ് ഈ വർഷത്തെ ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു.

പി.എസ്. മിഷൻ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നടന്ന “കലം 2025” എന്ന വിദ്യാഭ്യാസ  മത്സരങ്ങളിലും, സി-മേറ്റ് കോളേജ് ഓഫ് നഴ്‌സിംഗിൽ സംഘടിപ്പിച്ച “അഗം 2025” കലാമേളയിലും ലൂർദ് ടീം അതുല്യ പ്രകടനം കാഴ്ചവെച്ചു.

വിദ്യാഭ്യാസ മത്സരങ്ങളായ ക്വിസ്, ഹെൽത്ത് പ്ലേ, സയന്റിഫിക് പേപ്പർ പ്രസന്റേഷൻ, പോസ്റ്റർ പ്രദർശനം എന്നിവയിലും, മാർഗംകളി, സംഘഗാനം, സംഘനൃത്തം, നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികളിലും വിദ്യാർത്ഥി വിദ്യാത്ഥിനികൾ തിളങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img