03:10pm 31 October 2026
NEWS
സ്മൈൽ കുവാഖ് വനിതകൾക്കായി മാനസികാരോഗ്യപരിപാലന ക്ലാസ് സംഘടിപ്പിച്ചു
28/06/2025  05:06 PM IST
nila
സ്മൈൽ കുവാഖ് വനിതകൾക്കായി മാനസികാരോഗ്യപരിപാലന  ക്ലാസ് സംഘടിപ്പിച്ചു

ദോഹ: കുവാഖിന്റെ വനിതാ വിഭാഗമായ സ്മൈൽ കുവാഖിന്റെ നേതൃത്വത്തിൽ വനിതകൾക്കായി മാനസികാരോഗ്യ പരിപാലന ക്ലാസ് കഴിഞ്ഞദിവസം ഐസിസി മുംബൈ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ആസ്റ്റർ മെഡിക്കൽ സെന്ററിലെ സൈക്യാട്രി സ്പെഷ്യലിസ്റ്റ് ഡോ. തിഷ റേച്ചൽ ജേക്കബ് ക്ലാസിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി സഫ്രീന ലത്തീഫിനെ ആദരിച്ചു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള തൻ്റെ പ്രയാണത്തെക്കുറിച്ച് വിശദമായി തന്നെ സഫ്രീന ലത്തീഫ് സദസ്സുമായി സംവദിച്ചു. 
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച എന്ന കൊച്ചു മിടുക്കൻ ധൻവിൻ ദ്വവികിനെയും  പരിപാടിയിൽ വച്ച് ആദരിക്കുകയുണ്ടായി. റെക്കോർഡിന് അർഹനാക്കിയ തന്റെ പ്രകടനം ധൻവിൻ സ്റ്റേജിൽ അവതരിപ്പിച്ചു. വനിതാവേദി പ്രസിഡൻറ് ഷീജ സിദ്ധാർത്ഥന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  സെക്രട്ടറി ജ്യോതി രമേശ് സ്വാഗതവും കൾച്ചറൽ സെക്രട്ടറി അനുശ്രീ ഗോകുൽ നന്ദിയും രേഖപ്പെടുത്തി.
പരിപാടിക്ക് ട്രഷറര്‍
ഖദീജ നൗഷാദ്, ജോയിന്റ് സെക്രട്ടറി
ശ്രുതി സൂരജ്  എക്സിക്യൂട്ടീവ് അംഗങ്ങളായ
ബേബി മനോജ്,
പ്രിയ പ്രവീൺ,പ്രിയ പ്രദീപ്,ജിഷ ഗോപാലകൃഷ്ണൻ,
രശ്മി റിജിൻ,സിനി സന്തോഷ്,
ശാന്തിമോൾ ഷെറിൻ, ശ്രീജിഷ ശ്രീരാജ്
തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img