
ദോഹ:ഖത്തർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സ്മാഷ് ഫോക്കസ് '25 - മെയ് 29 മുതൽ 31 വരെ അൽ മെഷാഫിലെ ബീറ്റ കാമ്ബ്രിഡ്ജ് സ്കൂളിൽ നടക്കും. ഫോക്കസ് ഇന്റർനാഷണൽ ഖത്തറിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യാന്തര ടൂർണമെന്റിൽ ഖത്തറിലെവിവിധ രാജ്യക്കാരായ ബാഡ്മിന്റൺ പ്രേമികൾ പോരാടും.
നസീംഹെൽത്ത്കെയറിന്റെ പിന്തുണയോടെ ഖത്തറിലെ അസോസിയേഷൻ ഓഫ് ബാഡ്മിന്റൺ അക്കാദമികളുടെ കൂടി പങ്കാളിത്തത്തോടെയാണ് ടൂർണ്ണ മെന്റ് സംഘടിപ്പിക്കുന്നത് .
സീനിയർ ഓപ്പൺ വിഭാഗങ്ങളിൽ പുരുഷ സിംഗിൾസ്, പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയും , ഖത്തർ നിവാസികളായ പുരുഷന്മാർക്ക് എ, ബി, സി, ഡി, ഇ ഡബിൾസ് (നൈലോൺ ഷട്ടിൽ സഹിതം), മിക്സഡ് എ ഡബിൾസ്, വനിതകൾക്ക് 30+, 35+, 40+ ഡബിൾസ് എന്നിങ്ങനെയും ഒന്നിലധികം വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്.
ജൂനിയർ ഓപ്പൺ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15, 17 വയസ്സ് പ്രായമുള്ള സിംഗിൾസ് വിഭാഗങ്ങളിൽ മത്സരിക്കും.
എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പുകൾക്കും ആകർഷകമായ സമ്മാനത്തുകയും ട്രോഫികളും ലഭിക്കും.
ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താൽപ്പര്യമുള്ള മത്സരാർത്ഥികൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്തോ 30953462 / 55198027 എന്ന നമ്പറിൽ സംഘാടകരെ നേരിട്ട് ബന്ധപ്പെടുന്നതിലൂടെയോ രജിസ്റ്റർ ചെയ്യാം.











