05:27pm 11 November 2026
NEWS
2027ഓടെ ഖത്തറിലെ എല്ലാ റോഡുകളിലും സ്മാർട്ട് എൽ.ഇ.ഡി ലൈറ്റ് : പുരോഗതി വേഗത്തിലാക്കി അഷ്ഗാൽ
27/10/2025  11:09 AM IST
nila
2027ഓടെ ഖത്തറിലെ എല്ലാ റോഡുകളിലും സ്മാർട്ട് എൽ.ഇ.ഡി ലൈറ്റ് : പുരോഗതി വേഗത്തിലാക്കി അഷ്ഗാൽ

ദോഹ: ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി (അശ്ഗാൽ) 2027ഓടെ രാജ്യത്തെ എല്ലാ റോഡുകളും സ്മാർട്ട് എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി മുന്നേറുകയാണെന്ന് എഞ്ചിനീയർ അബ്ദുറഹ്മാൻ അൽ മസ്ലാമാനി പറഞ്ഞു.
ഈ പദ്ധതിയിലൂടെ ഊർജക്ഷമത വർധിപ്പിക്കുകയും കാർബൺ ഉൽപ്പാദനം കുറയ്ക്കുകയും റോഡ് സുരക്ഷയും പ്രകാശന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ആദ്യഘട്ടം ദുഖാൻ, അൽ ശമാൽ ഹൈവേകളിൽ ആരംഭിച്ചു. തുടർന്ന് ആന്തരിക റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 2023–24 കാലയളവിൽ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഉപയോഗിച്ച വസ്തുക്കളുടെ 50% റീസൈക്കിൾ ചെയ്തതായി അശ്ഗാൽ അറിയിച്ചു. ഈ നീക്കം പരിസ്ഥിതി സ്ഥിരതയും സ്മാർട്ട് റോഡ് സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ ദീർഘവീക്ഷണമാണ്പ്രതിഫലി ക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img