
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് പരിഗണിച്ച് ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഇഫ്താറിന് മുൻപുള്ള തിരക്കുകളിൽ അമിതവേഗതയിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. അശ്രദ്ധമായ ഡ്രൈവിംഗ് ഡ്രൈവറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കും. നോമ്പ് തുറക്കാനുള്ള ധൃതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും, ക്ഷീണമോ തലകറക്കമോ അനുഭവപ്പെട്ടാൽ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാഹനം ഓടിക്കുമ്പോൾ വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ശ്രദ്ധ തിരിക്കും. സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം മാത്രം ഭക്ഷണം കഴിക്കുക.
,ഡ്രൈവിംഗിനിടെ തളർച്ച തോന്നിയാൽ വാഹനം ഉടൻ നിർത്തുക. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡ്രൈവിംഗ് ഒഴിവാക്കണം,തിരക്കേറിയ സമയങ്ങളിൽ ഇരുവശവും നോക്കി നിശ്ചിത ക്രോസിംഗുകളിലൂടെ മാത്രം കാൽ നടയാത്രക്കാർ റോഡ് മുറിച്ചുകടക്കുക.റോഡിലെ മറ്റ് യാത്രക്കാരോട് മാന്യമായി പെരുമാറുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം നൽകിയ ജാഗ്രതാനിർദ്ദേശങ്ങളിൽ പറയുന്നു











