04:00am 24 September 2026
NEWS
ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കുന്നു.
23/09/2026  09:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കുന്നു.
കോട്ടയം ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച റോഡ് സുരക്ഷയ്ക്കായുള്ള കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ വേണ്ടിയുള്ള പദ്ധതിയായ റോഡ് സേഫ്ടിമിഷന്റെ പ്രധാന പദ്ധതിയായി കോട്ടയത്തെ ആകാശപാത നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഗതാഗത വകുപ്പുമന്ത്രി സി. പി. ജോണ്‍ പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍15 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും ബാക്കി തുക പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടാവുന്നതാണെന്നും  മന്ത്രി പറഞ്ഞു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറി, കോട്ടയം ജില്ലാ കളക്ടര്‍, പി.ഡബ്ല്യു.ഡി, കേരള റോഡ് സേഫ്ടി അതോറിറ്റി, കിറ്റ്കോ, റവന്യൂ വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.പദ്ധതി രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കാന്‍ സെപ്റ്റംബര്‍ 30-ാം തീയതി കോട്ടയം കളക്ടറേറ്റില്‍ വച്ച് യോഗം ചേരാന്‍ തീരുമാനിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img