06:55pm 19 September 2026
NEWS
സ്കൈട്രാക്സ് പുരസ്കാരം: പതിനാലാമതും മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസ്
19/09/2026  11:11 AM IST
nila
സ്കൈട്രാക്സ് പുരസ്കാരം: പതിനാലാമതും മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസ്

 


​ദോഹ: 2026-ലെ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകളിൽ (Skytrax World Airline Awards) മികച്ച നേട്ടവുമായി ഖത്തർ എയർവേസ്. മേഖലയിലെ മികച്ച പ്രകടനം മുൻനിർത്തി 'മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനി'ക്കുള്ള (Best Airline in the Middle East) അവാർഡ് പതിനാലാം തവണയും ഖത്തർ എയർവേസ് സ്വന്തമാക്കി.ലോകോത്തര സേവനങ്ങൾക്കുള്ള സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാർ റേറ്റിംഗ് ഖത്തർ എയർവേസ് വിജയകരമായി നിലനിർത്തി.യാത്രക്കാർക്ക് ലഭ്യമാക്കുന്ന മികച്ച ഇൻ-ഫ്ലൈറ്റ് വൈഫൈ, ഇന്റർനെറ്റ് സേവനത്തിനുള്ള (Best In-Flight Internet Service) പ്രത്യേക പുരസ്കാരവും ഖത്തർ എയർവേസ് നേടി.
​ആഗോളതലത്തിൽ യാത്രികർ തങ്ങളിൽ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണ് ഈ തുടർച്ചയായ അംഗീകാരങ്ങളെന്ന് ഖത്തർ ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img