NEWS
ആകാശം തൊടുന്ന സ്വർണവില:ഖത്തറിലെ വിപണിയിൽ പുതിയ ഉണർവ്
27/12/2025 11:44 AM IST
nila

ദോഹ: സ്വർണ്ണവില കുതിക്കുമ്പോഴും
ഖത്തറിന്റെ സ്വർണവിപണിയിൽ തിളക്കം.നാഷണൽ ബാങ്ക് ഓഫ് ഖത്തറിന്റെ കണക്കുകൾ പ്രകാരം, സ്വർണവിലയിൽ 3.22 ശതമാനത്തിന്റെ ഉയർച്ച രേഖപ്പെടുത്തി, വ്യാഴാഴ്ച ഔൺസിന് 4,479.89 ഡോളർ എന്ന നിലയിലെത്തി. കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന 4,339.73 ഡോളറിൽ നിന്നുള്ള ഈ മുന്നേറ്റം, നിക്ഷേപകരുടെയും ആഭരണപ്രേമികളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
സ്വർണത്തോടൊപ്പം മറ്റ് അമൂല്യലോഹങ്ങളുടെ വിലയും കുതിക്കുകയാണ്.
വെള്ളിയുടെ വില 7.13 ശതമാനം ഉയർന്ന് 71.99 ഡോളർ ആയി,
പ്ലാറ്റിനം 12.42 ശതമാനത്തിന്റെ കുതിപ്പോടെ 2,228.43 ഡോളർ വരെ എത്തി.
ലോഹങ്ങളുടെ ഈ വിലക്കുതിപ്പ് ഖത്തർ വിപണിയിൽ പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറുമ്പോൾ, സ്വർണത്തിന്റെ തിളക്കം വീണ്ടും സാമ്പത്തിക ചർച്ചകളുടെ കേന്ദ്രബിന്ദുവാകുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










